യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ പരക്കെ സംഘര്‍ഷം. മുണ്ടൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പോലീസ് ലാത്തിവീശി

തൃശൂര്‍: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ പരക്കെ സംഘര്‍ഷം. മുണ്ടൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടയില്‍  കുന്നംകുളം ഭാഗത്ത് നിന്ന് വന്ന കെ.എസ്.ആര്‍.ടി .സി ബസ് തടഞ്ഞതാണ് പോലീസ്  ലാത്തിച്ചാര്‍ജിനിടയാക്കിയത്. ലാത്തിച്ചാര്‍ജില്‍ കോണ്‍ഗ്രസ് കൈപറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിപിന്‍ വരടിയത്ത്, കെ.ജി സജീഷ്, ജെസ്റ്റി പോള്‍,  വേണു അമ്പാട്ട്, ബിജു പാലയൂര്‍, ഗോപി പേരാമംഗലം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പി.എ മാധവന്‍, ജോസ്ഫ് ചാലിശേരി എന്നിവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പേരാമഗംലം എസ്.ഐ -പി.ലാല്‍കുമാറിന്റെ  നേതൃത്വത്തിലുള്ള  സംഘമാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Post A Comment: