ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഉത്തര്‍പ്രദേശില്‍ വെടിയേറ്റു മരിച്ചു
ലഖ്നൗ: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഉത്തര്‍പ്രദേശില്‍ വെടിയേറ്റു മരിച്ചു. ഗാസിപ്പൂരിലെ പ്രാദേശിക പത്രപ്രവര്‍ത്തകനായിരുന്ന രാജേഷ് മിശ്രയാണ് കൊല്ലപ്പെട്ടത്. രാജേഷിന്‍റെ സഹോദരനും വെടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ രാജേഷിന്‍റെ ഉമസ്ഥതയിലുള്ള കടയില്‍ വച്ചായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ സംഘം രാജേഷിനു നേരെ വെടിവെയ്ക്കുകയായിരുന്നു.

Post A Comment: