ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് പി.എസ്.സി പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് പി.എസ്.സി പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ പരീക്ഷ എഴുതിക്കാമെന്ന് ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കിയത്. പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ അപേക്ഷാഫോറത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രത്യേകകോളം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. നിലവില്‍ സ്ത്രീ അഥവാ പുരുഷന്‍ എന്ന് മാത്രമാണ് അടയാളപ്പെടുത്താന്‍ കഴിയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ എന്നെഴുതാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജോലിക്ക് അപേക്ഷിക്കാനാവുന്നില്ലെന്ന്‍ ഹര്‍ജിയില്‍ പറയുന്നു.

Post A Comment: