ദിവാന്‍ജി മൂല റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. തൂണുകളില്‍ പാളത്തിന് കുറുകെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് ആരംഭിച്ചത്.

തൃശൂര്‍: ദിവാന്‍ജി മൂല റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. തൂണുകളില്‍ പാളത്തിന് കുറുകെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് ആരംഭിച്ചത്. രാവിലെ ആരംഭിച്ച ഗര്‍ഡര്‍ സ്ഥാപിക്കുന്ന പണി 11 മണിയോടെ പൂര്‍ത്തിയായി. 5 ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലി പല ഘട്ടങ്ങളിലായാണ് നടത്തിയത്. ഈ സമയം തൃശൂരിലും പൂങ്കുന്നത്തിനുമിടയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനായുള്ള കൂറ്റന്‍ ക്രെയിനുകള്‍ കഴിഞ്ഞ ദിവസം തന്നെ എത്തിച്ചിരുന്നു. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒമേഗ എന്ന കമ്പനിയാണ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണി ഏറ്റെടുത്തിരിക്കുന്നത്. മുന്‍പ് പല പ്രാവശ്യം പണികളാരംഭിക്കുന്ന തിയതികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പല പല കാരണങ്ങളാല്‍ പണി വൈകുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2 മാസം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. എന്നാല്‍ കോര്‍പ്പറേഷന്‍ നടത്തേണ്ട അപ്രോച്ച് റോഡ് നിര്‍മ്മാണം ഇനിയും ആരംഭിച്ചിട്ടില്ല

Post A Comment: