യുപിഎ സര്‍ക്കാരിന്‍റെ പതനത്തിന് വഴിവെച്ച 2ജി അഴിമതിക്കേസില്‍ നവംബര്‍ 7ന് വിധി പറയും.
ദില്ലി: യുപിഎ സര്‍ക്കാരിന്‍റെ പതനത്തിന് വഴിവെച്ച 2ജി അഴിമതിക്കേസില്‍ നവംബര്‍ 7ന് വിധി പറയും.
പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്.

മുന്‍ ടെലികോം മന്ത്രി എ. രാജ ഉള്‍പ്പടെയുള്ളവരാണ് കേസില്‍ പ്രതികള്‍. 2ജി മൊബൈല്‍ തരംഗങ്ങളും ഓപ്പറേറ്റിങ് ലൈസന്‍സും അനുവദിക്കുന്നതില്‍ മന്ത്രിയായിരുന്ന എ രാജ പക്ഷപാതിത്വം കാണിച്ചിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. സ്വാന്‍ ടെലികോം പ്രൈവറ്റ് ലിമിറ്റഡിന് സ്പെക്‌ട്രം അനുവദിച്ചതിന്‍റെ കോഴയായി ഡിബി ഗ്രൂപ്പ് കലൈഞ്ജര്‍ ടിവിക്ക് 200 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും സിബിഐ ആരോപിക്കുന്നു. എ രാജ, കനിമൊഴി, ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍ എന്നിവര്‍ കോഴപ്പണം വെളുപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ കേസ്.

Post A Comment: