തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


തിരുവനന്തപുരം: തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാണ്ടി ഭൂമി കൈയേറിയെന്ന് ജില്ലാ കളക്ടര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിയമലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയ മന്ത്രിയെ ഒരു നിമിഷം പോലും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കരുത്. കളക്ടറെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചങ്കിലും സത്യം മൂടി വയ്ക്കാനായില്ല. തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്നത് നിയമസഭയോടുള്ള അനാദരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും ചെന്നിത്തല പറഞ്ഞു.

Post A Comment: