നാട്ടകം ഗവ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം


കോട്ടയം: നാട്ടകം ഗവ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളായ ആത്മജ, ആരതി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പൂര്‍വ വിദ്യാര്‍ഥികളായ സുഹൃത്തുക്കളുമായി സംസാരിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ അനുഭാവികളായ വിദ്യാര്‍ഥിനികള്‍ക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ആരതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവര്‍ മര്‍ദ്ദിച്ച്‌ വധഭീഷണി മുഴക്കിയെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

Post A Comment: