പരിയാരം രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.

ചാലക്കുടി: പരിയാരം രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനുവിന്‍റെ  മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസിലെ മുഖ്യപ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍വിളിയുടെ രേഖകള്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. കൊലപാതകം നടന്ന ദിവസം ഉച്ചതിരിഞ്ഞ് പ്രതികളും ഉദയഭാനുവും ആലപ്പുഴയിലെ ഒരു മൊബൈല്‍ ടവറിന് കീഴില്‍ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ വാദത്തില്‍ ഉദയഭാനുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു. നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്ന സിംഗിള്‍ ബഞ്ച് പിന്‍മാറിയതിനെ തുടര്‍ന്ന് പുതിയ ബഞ്ചാണ് വാദം കേട്ടത്.


Post A Comment: