സമ്പൂര്‍ണ്ണ മദ്യനിരോധനമുള്ള ബീഹാറില്‍ വ്യാജമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു. ബീഹാറിലെ റോത്തക് ജില്ലയിലാണ് സംഭവം. വ്യാജമദ്യം കഴിച്ച നാല് ആശുപത്രിയില്‍ ചികിത്സയിലുണ്ട്


റോത്തക്: സമ്പൂര്‍ണ്ണ മദ്യനിരോധനമുള്ള ബീഹാറില്‍ വ്യാജമദ്യം കഴിച്ച് നാല് പേര്‍ മരിച്ചു. ബീഹാറിലെ റോത്തക് ജില്ലയിലാണ് സംഭവം. വ്യാജമദ്യം കഴിച്ച നാല് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഗ്രാമത്തില്‍ നിന്നുമാണ് എട്ട് പേര്‍ മദ്യം കഴിച്ചത്. മദ്യം കഴിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ഹരിഹര്‍ സിംഗ് (50), കമലേഷ് സിംഗ് (35), ഉദയ് സിംഗ് (35), ധന്‍ജിത് സിഗേ് (26) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചു. മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ എത്തിക്കഴിഞ്ഞാണ് മരിച്ചത്. ദെഹ്‌രിയിലെ നാരായണ്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് രണ്ട് പേര്‍ മരിച്ചത്.
നാല് മരണം നടന്നതായി റോത്തക് ജില്ലാ മജിസ്‌ട്രേറ്റ് അനിമേഷ് കുമാര്‍ പ്രഷാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ വീഴ്ച വരുത്തിയ അഞ്ച് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കം അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എ.ഡി.എം പറഞ്ഞു.
അതേസമയം മദ്യദുരന്തത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നസരിഗഞ്ച് സംസ്ഥാന ഹൈവേ ഉപരോധിച്ചു. വ്യാജമദ്യ വില്‍പ്പനയ്ക്ക് സൗകര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.


Post A Comment: