ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചു


ദില്ലി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പതിന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി ഡല്‍ഹിയിലാണ് പ്രഖ്യാപനം നടത്തിയത്. ഹിമാചല്‍പ്രദേശില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം ഹിമാചലിനൊപ്പം പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി കമ്മീഷന്‍ പ്രഖ്യാപിച്ചില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു. 68 അംഗ ഹിമാചല്‍ നിയമസഭ നിലവില്‍ ഭരിക്കുന്നത് കോണ്‍ഗ്രസാണ്. വീരഭദ്ര സിംഗാണ് ഇവിടെ മുഖ്യമന്ത്രി. പ്രധാന പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തന്നെയാണ് ഇത്തവണയും പോരാട്ടം നടക്കുക.

Post A Comment: