നിര്‍ധന യുവതിയുടെ കുടുംബത്തിന്‍റെ കണ്ണുനീര്‍ തുടച്ച് ന്യൂഇയര്‍ ഗ്രൂപ്പ്‌ മാതൃകയായി
തൃശ്ശൂര്‍: നിര്‍ധന യുവതിയുടെ കുടുംബത്തിന്‍റെ കണ്ണുനീര്‍ തുടച്ച് ന്യൂഇയര്‍ ഗ്രൂപ്പ്‌ മാതൃകയായി. നാഷ്ണല്‍ ചിട്ടി ഡവെലെപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായാണ് നിര്‍ധന യുവതിയുടെ വിവാഹത്തിന് ധനസഹായം നല്‍കിയത്. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശി പണ്ടാരത്തില്‍ വീട് ഇന്ദുവിന്‍റെ മകള്‍ ദേവികയ്ക്കാണ് ധനസഹായം നല്‍കിയത്. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ന്യൂഇയര്‍  ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടറും എന്‍.സി.ഡി.സി ചെയര്‍മാനുമായ എം.എം പ്രസാദ് ധനസഹായം വിതരണം ചെയ്തു. സി.പി.എം കുന്നംകുളം ഏരിയ സെക്രട്ടറി എം.എന്‍ സത്യന്‍ , സി.ടി ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Post A Comment: