സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കൂട്ടാന്‍ മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ നടപ്പായില്ല.





തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കൂട്ടാന്‍ മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ നടപ്പായില്ല. ഒത്ത് തീര്‍പ്പുണ്ടാക്കി രണ്ട് മാസം പിന്നിട്ടിട്ടും ശമ്പളം കൂട്ടിയില്ലെന്ന് മാത്രമല്ല മാനേജ്മെന്റുകളുടെ തരംതാഴ്ത്തല്‍ അടക്കം പ്രതികാര നടപടികള്‍ തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി വീണ്ടും സമരത്തിനൊരുങ്ങുകയാണ് നഴ്സുമാരുടെ സംഘടന. കഴിഞ്ഞ ജുലൈ 20ന് മുഖ്യമന്ത്രി ഇടപെട്ട് ശമ്പളം കൂട്ടാന്‍ ആശുപത്രി മാനേജ്മെന്റുകളുമായി ധാരണയിലെത്തി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സമരം പിന്‍വലിച്ച നഴ്സുമാര്‍ക്ക് നാളിതുവരെയായി ശമ്പളം കൂട്ടി കിട്ടിയില്ല. ധാരണ പ്രകാരമുള്ള ശmbaള വര്‍ദ്ധനവ് ഐആര്‍സി എന്ന വ്യവസായ ബന്ധസമിതിയില്‍ മാനേജ്മെന്റുകള്‍ എതിര്‍ത്തു.  ശമ്പള വര്‍ദ്ധനയില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ വര്‍ധന അതേപടി അംഗീകരിച്ചാല്‍ ചികില്‍സ ചെലവ് ഉള്‍പ്പെടെ കൂടുമെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് നല്‍കിയ വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ 5ന് ചേരുന്ന വ്യവസായ ബന്ധ സമിതി വീണ്ടും ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നഴ്സുമാരുടെ തീരുമാനം.

Post A Comment: