ദില്ലിയില്‍ നടക്കുന്ന നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
ദില്ലി: ദില്ലിയില്‍ നടക്കുന്ന നേഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. നേഴ്സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആത്മഹത്യാശ്രമം നടത്തിയ നേഴ്സിന് മാനസികമായ പിന്തുണ നല്‍കണം. അതിന് അവരെ നിര്‍ബന്ധിതയാക്കിയ സാഹചര്യം പശോധിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ആശുപത്രി അധികൃതര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിനെ തുടുര്‍ന്ന് മലയാളി നേഴ്സ് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ദില്ലി ഐഎല്‍ബിഎസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ നേഴ്സാണ് ഇന്നലെ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി അഞ്ചുവര്‍ഷമായി ഐഎല്‍ബിഎസ് ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തു വരുകയാണ്. അടുത്തിടെ ഈ യുവതിയെ പിരിച്ചുവിടാന്‍ ഐഎല്‍ബിഎസ് ആശുപത്രി അധികൃതര്‍ നീക്കം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പ്രതികാരനടപടിയായി ഈ നേഴ്സിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. നേഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ മറ്റ് നേഴ്സുമാര്‍ സമരം ആരംഭിച്ചു.

Post A Comment: