മുന്‍ എംപിയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന സത്യപാല്‍ മാലിക് ബിഹാര്‍ ഗവര്‍ണ്ണറായി ചുമതലയേറ്റു.

പട്‌ന: മുന്‍ എംപിയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന സത്യപാല്‍ മാലിക് ബിഹാര്‍ ഗവര്‍ണ്ണറായി ചുമതലയേറ്റു. സംസ്ഥാന ഗവര്‍ണറായിരുന്ന രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് സത്യപാലിനെ നിയമിച്ചിരിക്കുന്നത്. ബംഗാള്‍ ഗവര്‍ണറായ കേസരിനാഥ് ത്രിപാഠിയ്ക്കായിരുന്നു ഇതുവരെ ബിഹാറിന്‍റെ അധികച്ചുമതല. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ സത്യപാലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, നിയമസഭാ സ്പീക്കര്‍ വിജയ് ചൗധരി, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ അവദേഷ് നരൈന്‍ സിംഗ് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

Post A Comment: