പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഇനി ഇന്ത്യയില്‍ സ്വന്തം സ്റ്റോര്‍ തുറക്കും.



പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഇനി ഇന്ത്യയില്‍ സ്വന്തം സ്റ്റോര്‍ തുറക്കും. ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഒപ്പോയ്ക്ക് അനുമതി നല്‍കി. ചൊവ്വാഴ്ചയാണ് ഒപ്പോ മൊബൈല്‍സിന്റെ അപേക്ഷ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. നിശ്ചിതമായി പ്രസ്താവിക്കാത്ത തുകയ്ക്കാണ് ഒപ്പോയുടെ സിംഗിള്‍ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്തിലെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കുന്നതിന് അനുമതി ലഭിച്ച ആദ്യ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായി മാറിയിരിക്കുകയാണ് ഒപ്പോ. ഇന്ത്യയിലുടനീളം സ്റ്റോറുകള്‍ തുറക്കുന്നതിലൂടെ വരും ദിനങ്ങളില്‍ ഒപ്പോയുടെ വില്‍പ്പന വര്‍ധിക്കും. സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന ഫോണുകളില്‍ പ്രശസ്തരായ ഒപ്പോയ്ക്ക് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നിലവില്‍ 8 ശതമാനം വിപണി വിഹിതമാണ് ഉള്ളത്.

Post A Comment: