സെല്‍ഫിക്ക് പ്രാധാന്യമുള്ള ഒപ്പോയുടെ പുതിയ മോഡല്‍ എഫ്5 വരുന്നുസെല്‍ഫിക്ക് പ്രാധാന്യമുള്ള ഒപ്പോയുടെ പുതിയ മോഡല്‍ എഫ്5 വരുന്നു. ഒക്ടോബര്‍ 26ന് ഫിലിപ്പെന്‍സിലും നവംബര്‍ 2ന് ഇന്ത്യയിലുമെത്തുമെന്നാണ് ഒപ്പോ ആരാധകരുടെ പ്രതീക്ഷ.
ഒരു പുതിയ A1 സെല്‍ഫി ടെക്നോളജിയിലാണ് ഒപ്പോ എത്തുന്നത്. GSM യുഗാടെക് നല്‍കിയ റിപ്പോര്‍ട്ടു പ്രകാരം ഓപ്പോ എഫ്5നു ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറകള്‍ നല്‍കിയിട്ടുണ്ട്.
ഈ ഫോണിന്റെ 6 ഇഞ്ച് ഡിസ്പ്ലേ പ്രത്യേക ആകര്‍ഷണമാണ് നല്‍കിയിരിക്കുന്നത്.ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 SoC, 6ജിബി റാം, 64ജിബി ഡീഫോള്‍ട്ട് മെമ്മറി, ഇതു കൂടാതെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ ഇന്റേര്‍ണല്‍ സ്റ്റോറേജ് കൂട്ടാനും സാധിക്കും.
4000എംഎഎച്ച്‌ ബാറ്ററിയും, 3.5എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഡ്യുവല്‍ ബ്രാന്‍ഡ് വൈഫൈ എന്നിവയും ഈ ഫോണില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ സ്മാര്‍ട്ട്ഫോണ്‍ അ1 ബ്യൂട്ടി റെകഗ്നിഷന്‍ സവിശേഷതയുമായി എത്തുന്നു. അതായത് ഒരു ഇമേജിലെ സ്കിന്‍ ടോണ്‍, വയസ്സ്, ലിംഗഭേതം എന്നിവ കണ്ടെത്തുന്നതിന് കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് ഓപ്പോ എഫ്5 സ്മാര്‍ട്ട്ഫോണ്‍.

Post A Comment: