ഒരു നിരപരാധിയെ പിടിച്ച്‌ പൊലീസിന്‍റെ റൗഡിത്തരം മാത്രമാണ് ദിലീപിനെ ജയിലില്‍ ഇട്ടതിലൂടെ പൊലീസ് കാണിച്ചതെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എകൊച്ചി: ഒരു നിരപരാധിയെ പിടിച്ച്‌ പൊലീസിന്‍റെ റൗഡിത്തരം മാത്രമാണ് ദിലീപിനെ ജയിലില്‍ ഇട്ടതിലൂടെ പൊലീസ് കാണിച്ചതെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ഇവര്‍ക്ക് കൂട്ടായി മാധ്യമങ്ങളുടെ പ്രവര്‍ത്തനം കൂടിയായപ്പോള്‍ പിന്നെ എന്തുപറയാനാണെന്നും പിസി ജോര്‍ജ്ജ്. ദിലീപിനെ കുറെ ദിവസം ജാമ്യം കിട്ടാതെ ജയിലിലടച്ചു എന്നതല്ലാതെ ഒന്നും ഈ കേസില്‍ ദിലീപിനെതിരെ ഒന്നും തെളിയാന്‍ പോകുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ദിലീപിനെ അപമാനിച്ചവര്‍ മുഴുവന്‍ അപമാനിതരാകും. രാജ്യത്ത് നിയമം ഉണ്ടെങ്കില്‍ ഞാന്‍ പറഞ്ഞതാണ് സംഭവിക്കാന്‍ പോകുന്നത്. ഒരു തെളിവുമില്ല. ഇന്നലെയും ഞാന്‍ അന്വേഷിച്ചു. എന്നാല്‍ ഒന്നുമില്ലെന്നാണ് എനിക്ക് കിട്ടിയ വിവരം. ദിലീപിന് ജാമ്യം കൊടുത്തിട്ടില്ലെങ്കില്‍ കോടതിയെ കുറിച്ചുപോലും ജനങ്ങള്‍ക്ക് അപമതിപ്പ് ഉണ്ടാകുമായിരുന്നു. ജനാധിപത്യസംവിധാനത്തില്‍ കോടതിയുടെ വില വളരെ വലുതാണ്. ഈ മനുഷ്യനെ ഇത്രദിവസം പീഡിപ്പിച്ചതിന് കേരളാ പൊലീസ് ഉത്തരം
നല്‍കേണ്ടി വരും. ഒരു വിട്ടുവീഴ്ചയുമില്ലാതെ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

Post A Comment: