പിസി ജോര്‍ജ്ജ് അമേരിക്ക സന്ദര്‍ശിച്ചതും അതിനെക്കുറിച്ച്‌ പോസ്റ്റ് ചെയ്തതും ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നു


വാഷിങ്ടണ്‍: പിസി ജോര്‍ജ്ജ് അമേരിക്ക സന്ദര്‍ശിച്ചതും അതിനെക്കുറിച്ച്‌ പോസ്റ്റ് ചെയ്തതും ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നു. പലരും പരിഹസിച്ചു രംഗത്തുവന്നിരുന്നു. പിസി പറയുന്നതിങ്ങനെ.. ഞാന്‍ കഴിഞ്ഞ 15 ദിവസമായി അമേരിക്കയിലായിരുന്നു. അമേരിക്കയെക്കുറിച്ച്‌ താന്‍ ഇതുവരെ കേട്ടത് സാമ്രാജ്യം എന്നാണ്. ഇടതുപക്ഷ ചിന്തകരാണ് ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. അമേരിക്കയില്‍ ഒരു ചൂഷണവും ഇല്ലെന്നും പിസി അമേരിക്കയെക്കുറിച്ച്‌ വാചാലനാകുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിസ്കരിക്കുന്ന 20 മുസ്ലീം പള്ളികള്‍ കണ്ടു, ക്ഷേത്രവും ഉണ്ട്. എല്ലാം നല്ല നിലയില്‍ പോകുന്നു. അവിടെ ഒരു മലയാളി പോലും ദു:ഖിക്കുന്നില്ലെന്നും പിസി പറയുന്നത്. ആര്‍ക്കു വേണമെങ്കിലും, എത്ര വേണമെങ്കിലും സമ്പാദിക്കാം. ഇവിടെ ആണെങ്കില്‍ പത്തു ചക്രം ഉണ്ടാക്കിയാല്‍ ഇന്‍കം ടാക്സും, സെയില്‍സ് ടാക്സും രാജ്യത്തുള്ള മുഴുവന്‍ പോലീസിനേയും കൂട്ടി ആളെ ഒരു മൂലയ്ക്ക് കൊണ്ടിരുത്തും. അമേരിക്കന്‍ സാമ്രാജ്യത്വം അത് ഇന്ത്യയില്‍ മുഴുവന്‍ ആകട്ടെയെന്നും, അങ്ങനെ ഇന്ത്യ രക്ഷപ്പെടട്ടെയെന്നും പിസി പറയുന്നു.

Post A Comment: