കേന്ദ്ര നിര്‍ദേശമനുസരിച്ച്‌ പെട്രോള്‍,ഡീസല്‍ നികുതി കുറക്കാന്‍ തീരുമാനിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍.
ദില്ലി: കേന്ദ്ര നിര്‍ദേശമനുസരിച്ച്‌ പെട്രോള്‍,ഡീസല്‍ നികുതി കുറക്കാന്‍ തീരുമാനിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഒരു ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് അറിയിച്ചത്. വര്‍ദ്ധിപ്പിച്ച നികുതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായാല്‍ നികുതി കുറയ്ക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ നികുതി കുറക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കത്തയച്ചിരുന്നു. ഇന്ധനങ്ങളുടെ വാറ്റ് അഞ്ചു ശതമാനം കുറക്കണമെന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടത്.

Post A Comment: