പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍.
അഹമ്മദാബാദ്: പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍. നാല് ശതമാനമാണ് കുറച്ചത്. നികുതി കുറച്ചതിലൂടെ പെട്രോളിനും 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറഞ്ഞു. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇന്ധന വില കുറച്ചതായി അറിയിച്ചത്. നിരക്ക് കഴിഞ്ഞ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. സംസ്ഥാനത്തിന് വലിയ വരുമാനമാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതിയില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് തയ്യാറാവേണ്ടത് എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും പറഞ്ഞിരുന്നു. പെട്രോള്‍ ഡീസല്‍ നികുതി പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ട ശേഷം ആദ്യം അനുകൂലമായി പ്രതികരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

Post A Comment: