കേരളത്തെ കീഴ്പ്പെടുത്താന്‍ കഴിയാത്തതിന്‍റെ നിരാശയാണ് ആര്‍എസ്‌എസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


ദില്ലി: കേരളത്തെ കീഴ്പ്പെടുത്താന്‍ കഴിയാത്തതിന്‍റെ നിരാശയാണ് ആര്‍എസ്‌എസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ജിഹാദികളുടെ സംസ്ഥാനമാണെന്ന ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. കേരളത്തെ കീഴ്പ്പെടുത്താന്‍ കഴിയാത്തതിന്‍റെ നിരാശയാണ് മോഹന്‍ ഭാഗവതിnte വാക്കുകളില്‍ പ്രകടമാകുന്നത്. തങ്ങള്‍ ഉദ്ദേശിച്ച അജണ്ട കേരളത്തില്‍ നടപ്പിലാകുന്നില്ലെന്ന ദുഖമാണ് ആര്‍എസ്‌എസിന്. ആര്‍എസ്‌എസ് ആഗ്രഹിക്കുന്ന രീതിയില്‍ കേരളത്തെ കീഴ്പ്പെടുത്താന്‍ അവര്‍ക്ക് ആകില്ല. ചില കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍ അല്‍പം കൂടി വിവേകത്തോടെ പെരുമാറണം. മുഖ്യമന്ത്രി പറഞ്ഞു.


Post A Comment: