സംസ്ഥാനത്തെ 57 ജയിലുകളിലും 139 കോടതികളിലും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്.


തിരുവനന്തപുരം: വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും മറ്റു കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് ആഭ്യന്തര വകുപ്പ് നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  2018 മാര്‍ച്ചില്‍ ഇതിന് കരാര്‍ നല്‍കും. സംസ്ഥാനത്തെ 57 ജയിലുകളിലും 139 കോടതികളിലും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. തടവുകാരുടെ റിമാണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയും. 2018-ല്‍ ഇതു പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. 

Post A Comment: