ആര്‍എസഎസ് ബിജെപ്പിക്കെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
വേങ്ങര: ആര്‍എസഎസ് ബിജെപ്പിക്കെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലെ പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നതെന്നും, ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പിണറായി തുറന്നടിച്ചു. കേരളത്തെ തങ്ങളുടെ അജണ്ടയനുസരിച്ച്‌ മാറ്റാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത്. അതിനായി വിചിത്ര തന്ത്രങ്ങള്‍ അവര്‍ മെനയുകയും ചെയ്യുന്നു എന്ന് പിണറായി വേങ്ങരിയില്‍ പറഞ്ഞു.  ബിജെപിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണ പരാജ്യമാണെന്നും, ആര്‍എസ്‌എസ് അജണ്ട് കേരളത്തില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല സംസ്ഥാനങ്ങളുടെ അവസ്ഥയെടുത്ത് പരിശോധിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്ന കാഴ്ച്ചയാണ് കാണാനാവുക, ആര്‍എസ്‌എസിനെയും ബിജെപിയെയും തടയാന്‍ സിപിഎമ്മിന് മാത്രമെ സാധിക്കുവെന്നും പിണറായി പറഞ്ഞു.

Post A Comment: