മതംമാറി വിവാഹം കഴിച്ച അഖില എന്ന ഹാദിയയുടേയും അമ്മയുടെയും ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വ്യാഴാഴ്ച വരെ തടഞ്ഞു.കൊച്ചി: മതംമാറി വിവാഹം കഴിച്ച അഖില എന്ന ഹാദിയയുടേയും അമ്മയുടെയും ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വ്യാഴാഴ്ച വരെ തടഞ്ഞു. രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്‍റെ നിര്‍ദേശം. ഹാദിയയുടേയും അമ്മയുടേയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ പുറത്തുവിട്ടുവെന്ന് ആരോപിച്ച്‌ ഹാദിയയുടെ പിതാവ് അശോകന്‍ വൈക്കം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വന്തം വീട്ടില്‍ പൊലീസ് കാവലിലാണ് മൂന്നുമാസമായി ഹാദിയ കഴിയുന്നത്. ഹാദിയയക്ക് മൊബൈല്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Post A Comment: