ആന്ധ്രാപ്രദേശിലെ വിവിധ നഗരങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് പേര്‍ മരിച്ചു.


ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിവിധ നഗരങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് പേര്‍ മരിച്ചു. അഞ്ച് മണിക്കൂറോളമാണ് ശക്തമായ മഴ പെയ്തത്. ഇതോടെ നഗരങ്ങള്‍ വെള്ളത്തിനടിയിലാകുകയായിരുന്നു. ഹൈദരാബാദിലെ ബഞ്ചാരി ഹില്‍ മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞ് വീണ് 28 കാരനും ആറ് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ചാര്‍മിനാല്‍ മേഖലയില്‍ ഒരാള്‍ വൈദ്യുതാഘാതമേറ്റും മരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം 4.30 മുതല്‍ 8.30 വരെയുള്ള സമയങ്ങളില്‍ 67.6 മില്ലി മീറ്റര്‍ മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ കെട്ടികിടക്കുന്ന വെള്ളം ഇറക്കാനും മറ്റ് രക്ഷാ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനു പുറമെ, നഗര പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Post A Comment: