ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സി.പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സി.പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമുള്ള പ്രൊസിക്യൂഷന്‍ വാദം പരിഗണിച്ചാണ്​ അപേക്ഷ തള്ളിയത്​. ഉദയഭാനുവി​​​​​െന്‍റ കസ്​റ്റഡി അനിവാര്യമാണെന്ന്​ കോടതി നിരീക്ഷിച്ചു. കേസില്‍ അഭിഭാഷകനായ ഉദയഭാനുവിനെ അന്വേഷണ സംഘം ഏഴാം പ്രതിയാക്കിയിരുന്നു. രാജീവ് കൊല്ലപ്പെട്ട ദിവസം പ്രതികളായ ഉദയഭാനുവും കേസിലെ പ്രതികളായ ചക്കര ജോണിയും രഞ്ജിത്തും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുമായി ഉദയഭാനു സംസാരിച്ചതി​​​​െന്‍റ ഫോണ്‍ രേഖകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 12 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു. കേസിലെ ഗൂഡാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നും കസ്റ്റഡിയില്‍ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ പ്രതികളുമായി സംസാരിച്ചുവെന്ന ഒറ്റക്കാരണത്താല്‍ കേസില്‍ പ്രതിയാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും നിയമപരമല്ലെന്നാണ് പ്രതിഭാഗം വാദം. 

Post A Comment: