രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും


തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. അമൃതാനന്ദമയിയുടെ 64 ആം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി എത്തുന്നത്. രാഷ്ട്രപതിയായി ചുമതലയേറ്റശേഷം രാം നാഥ് കോവിന്ദിന്‍റെ ആദ്യ കേരള സന്ദര്‍ശനമാണിത്.രാവിലെ 9.30 ന് തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ പി സദാശിവവും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ഹെലികോപ്ടറില്‍ കായംകുളം എന്‍ടിപിസി ഹെലിപ്പാഡില്‍ ഇറങ്ങുന്ന രാഷ്ട്രപതി, റോഡ് മാര്‍ഗ്ഗമാകും വള്ളിക്കാവ് ആശ്രമത്തിലെത്തുക.

Post A Comment: