കേരളം വൈവിധ്യങ്ങളുടെ നാടാണെന്നും, സംസ്ഥാനത്തെ മതസൗഹാര്‍ദം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്
കൊല്ലം: കേരളം വൈവിധ്യങ്ങളുടെ നാടാണെന്നും, സംസ്ഥാനത്തെ മതസൗഹാര്‍ദം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. മാതാ അമൃതാനന്ദമയീമഠം നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ആത്മീയാചാര്യന്മാര്‍ വലിയ സംഭാവനകളാണ് നല്‍കിയിരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടായിരുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്.

Post A Comment: