രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തി



തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തി. രാവിലെ 9.30ന് എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന അദ്ദേഹത്തിനു സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡിലെത്തി, അവിടെനിന്ന് റോഡുമാര്‍ഗം മാതാ അമൃതാനന്ദമയീമഠത്തിലേയ്ക്കു പോകും. 11ന് അവിടെ ചടങ്ങില്‍ സംബന്ധിച്ച ശേഷം തിരുവനന്തപുരത്തേക്കു തിരിക്കും.

Post A Comment: