നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.




നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കേസില്‍ ദിലീപ് നിരപരധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പ് പറഞ്ഞതിനു ശേഷം അസോസിയേഷനിലേക്ക് തിരികെ എടുക്കണമെന്ന് നടിയും സിനിമ ഇന്‍ കളക്ടീവിലെ അംഗവുമായ രമ്യ നമ്പീശന്‍. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തയുടന്‍ താരത്തെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനു പിന്നില്‍ പൃഥ്വിരാജാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. നടനും എം എല്‍ എയുമായ ഗണേഷ് കുമാറും ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ദിലീപിനെ പുറത്താക്കിയത് പൃഥ്വിയുടെ മാത്രം തീരുമാനമല്ലെന്ന് രമ്യ പറയുന്നു. 'അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല, അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കുന്നതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. അമ്മയിലെ എല്ലാ അംഗങ്ങളില്‍ നിന്നും തീരുമാനമെടുത്ത ശേഷമാണ് അക്കാര്യം പുറത്തറിയിച്ചതെന്നും രമ്യ പറഞ്ഞു.

Post A Comment: