സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു.


ദില്ലി: സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന രഞ്ജിത് കുമാറിനെ 2014 ജൂണിലാണ് സോളിസിറ്റര്‍ ജനറലായി നിയമിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഭരണഘടനാ വിദഗ്ധനായ രഞ്ജിത് കുമാര്‍ നേരത്തെ ഗുജറാത്ത് സര്‍ക്കാരിന്‍റെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു. സെഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അടക്കമുള്ളവയില്‍ ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി അദ്ദേഹം ഹാജരായിരുന്നു. നിരവധി കേസുകളില്‍ അമിക്കസ് ക്യൂറിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെക്കുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Post A Comment: