ശ്വാസകോശ രോഗം കാരണം മരിച്ച യുവതിയെ മോര്‍ച്ചറിയില്‍ വച്ച്‌ ബലാത്സംഗം ചെയ്ത കുറ്റത്തിന് 27 കാരനായ മെയില്‍ നഴ്സ് ഗ്രോവല്‍ മാകുചാപി അറസ്റ്റിലായി.ശ്വാസകോശ രോഗം കാരണം മരിച്ച യുവതിയെ മോര്‍ച്ചറിയില്‍ വച്ച്‌ ബലാത്സംഗം ചെയ്ത കുറ്റത്തിന് 27 കാരനായ മെയില്‍ നഴ്സ് ഗ്രോവല്‍ മാകുചാപി അറസ്റ്റിലായി. ബൊളീവിയന്‍ തലസ്ഥാനമായ ലാ പാസിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. അകാലത്തില്‍ മരിച്ച്‌ പോയ തന്‍റെ ഭാര്യയെ ഒരു തവണ കൂടി കാണാന്‍ മോര്‍ച്ചറിയില്‍ എത്തിയ ഭര്‍ത്താവാണ് മെയില്‍ നഴ്സിന്‍റെ പീഡനരംഗത്തിന് ദൃക്സാക്ഷിയായത്. തുടര്‍ന്ന് ഒട്ടും താമസിക്കാതെ ഭര്‍ത്താവ് മാകുചാപിയെ തല്ലിച്ചതയ്ക്കുകയും തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. മൃതദേഹത്തെ ബലാത്സംഗത്തിന് വിധേയമാക്കിയ ചാര്‍ജാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നതെന്നാണ് പൊലീസ് ചീഫായ ഡഗ്ലസ് ഉസ്ക്യാനോ പറയുന്നത്. ലാപാസിലെ ഹോസ്പിറ്റല്‍ ഡി ക്ലിനിക്കാസില്‍ വച്ച്‌ ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് മരിച്ച യുവതിയെയാണ് മെയില്‍ നഴ്സ് ബലാത്സംഗം ചെയ്തിരിക്കുന്നത്. മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ ഹോസ്പിറ്റല്‍ ബില്‍ അടയ്ക്കാന്‍ പോയ നേരത്തായിരുന്നു പീഡനം അരങ്ങേറിയത്. മോര്‍ച്ചറിയിലേക്ക് ചെന്ന താന്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടതെന്നും തുടര്‍ന്ന് മെയില്‍ നഴ്സിനെ നന്നായി മര്‍ദിച്ചെന്നും മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് വെളിപ്പെടുത്തുന്നു. നെക്രൊഫിലിയ അഥവാ ശവരതി കുറ്റം ഇയാള്‍ക്ക് മേല്‍ ചുമത്തില്ലെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. ഇത്തരമൊരു കുറ്റം പെറുവിയന്‍ നിയമത്തില്‍ ഇല്ലാത്തതിനാലാണിത്. ഇയാള്‍ മൃതദേഹം ഫ്രീസറില്‍ നിന്നും എടുത്തുകൊണ്ടു പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍ ആശുപത്രി ജീവനക്കാര്‍ 999ല്‍ വിളിക്കുകയായിരുന്നു. നോര്‍ത്ത് വെസ്റ്റ് അര്‍ജന്റീനയിലെ ഒറാനിലുള്ള സാന്‍ വിന്‍സെന്റെ ഡി പോള്‍ ഹോസ്പിറ്റലിലായിരുന്നും സംഭവം അരങ്ങേറിയിരുന്നത്.

Post A Comment: