വീട്ടമ്മയുമായി പരിചയപ്പെട്ട ശേഷം നയത്തില്‍ അവരെ വശത്താക്കി വിവാഹ വാഗ്ദാനം നടത്തുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നാല്‍പ്പത്തുയാറുകാരനെ പൊലീസ് അറസ്റ് ചെയ്തു.


വീട്ടമ്മയുമായി പരിചയപ്പെട്ട ശേഷം നയത്തില്‍ അവരെ വശത്താക്കി വിവാഹ വാഗ്ദാനം നടത്തുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നാല്‍പ്പത്തുയാറുകാരനെ പൊലീസ് അറസ്റ് ചെയ്തു. അമ്പലപ്പുഴ തത്തംപള്ളി ചര്‍ച്ചിനടുത്ത് കായല്‍ച്ചിറ വീട്ടില്‍ ലൗലി ഷാജി എന്നറിയപ്പെടുന്ന സെബാസ്റ്റിയന്‍ ആണ് പോലീസ് വലയിലായത്. വീട്ടമ്മയെ പീഡിപ്പിക്കുകയും തുടര്‍ന്ന് പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വീട്ടമ്മയെ 2015 ജൂലൈ മുതല്‍ ആലപ്പുഴയിലെ ഒരു വീട്ടിലും ലോഡ്ജിലും താമസിപ്പിച്ചായിരുന്നു പീഡിപ്പിച്ചു വന്നിരുന്നത്. തുടര്‍ന്ന് ഇതിനു വഴങ്ങാതായപ്പോഴാണ് ഇയാള്‍ പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചത്.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post A Comment: