വിവാദ സിഡിയുടെ വെളിപ്പെടുത്തലുമായി സരിത എസ് നായര്‍ വീണ്ടും.


തിരുവനന്തപുരം: വിവാദ സിഡിയുടെ വെളിപ്പെടുത്തലുമായി സരിത എസ് നായര്‍ വീണ്ടും. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളും സരിതയുമുള്‍പ്പെടുന്ന സിഡി പിടിച്ചെടുക്കാന്‍ പോലീസ് നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു. എന്നാല്‍ സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് സരിത പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഉമ്മന്‍ ചാണ്ടിയെ അറിയില്ലെന്നു താന്‍ മുമ്പു പറഞ്ഞിരുന്നു. ഇതു കള്ളമാണെന്ന് സരിത വെളിപ്പെടുത്തി. വിവാദമായ സിഡി കോയമ്പത്തൂരില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് സരിത പറഞ്ഞു. കോയമ്പത്തൂരില്‍ ഉണ്ടായിരുന്ന സിഡി അവിടെ നിന്നു മാറ്റിയത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന തമ്പാനൂര്‍ രവിക്കറിയാമെന്നും അയാളോട് ചോദിച്ചാല്‍ വിവരം കിട്ടുമെന്നും സരിത വെളിപ്പെടുത്തി. സോളാര്‍ കേസില്‍ പണം മുടക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നു. രാധാകൃഷ്ണന്‍ നായരെ തനിക്കു പരിചയപ്പെടുത്തിയതും ഉമ്മന്‍ ചാണ്ടിയാണെന്ന് സരിത പറഞ്ഞു.

Post A Comment: