സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇടതുസര്‍ക്കാര്‍ നടപടി ആരംഭിച്ചതോടെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സരിത.എസ്.നായര്‍ രംഗത്ത്.തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഇടതുസര്‍ക്കാര്‍ നടപടി ആരംഭിച്ചതോടെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സരിത.എസ്.നായര്‍ രംഗത്ത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നാലെയാണ് സരിത 
മറ്റൊരു കോണ്‍ഗ്രസ് നേതാവിന്‍റെ മകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ മകന്‍ തന്നെ അവരുടെ മാഫിയാ ബിസിനസിന് കരുവാക്കിയെന്നാണ് സരിതയുടെ ആരോപണം. അന്യസംസ്ഥാനങ്ങളില്‍ നിന്നുളള ചിലരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സോളാര്‍ ബിസിനസിനൊപ്പം നിക്ഷേപകരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഫ്രീലാന്‍സായി ചെയ്തുപോന്നിരുന്നു. തന്‍റെ ബന്ധം ഉപയോഗിച്ച്‌ ഇന്ത്യയ്ക്ക് പുറത്തുനിന്നുപോലും നിക്ഷേപകരെ കണ്ടെത്തി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലാണ് മന്ത്രിപുത്രന്‍റെ ബിസിനസില്‍ താന്‍ കരുവായതെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.

ഇത് സംബന്ധിച്ചുളള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Post A Comment: