എസ്ബിഐ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജ് പിന്‍വലിച്ചു


മുംബൈ: എസ്ബിഐ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജ് പിന്‍വലിച്ചു. 500 രൂപയും ജി.എസ്.ടിയുമാണ് എസ്.ബി.ഐ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്നത്. ഒരു വര്‍ഷത്തിന് മുമ്പ് ഓപ്പണ്‍ ചെയ്ത അക്കൗണ്ടുകള്‍ സൗജന്യമായി ക്ലോസ് ചെയ്യാം. ഒരു വര്‍ഷത്തില്‍ താഴെ മാത്രമായ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യണമെങ്കില്‍ പഴയത് പോലെ സര്‍വ്വീസ് ചാര്‍ജ് നല്‍കണം. എന്നാല്‍ അക്കൗണ്ട് തുറന്ന് 14 ദിവസത്തിനകം ക്ലോസ് ചെയ്യുകയാണെങ്കിലും പണം നല്‍കേണ്ടതില്ല. ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സില്‍ കുറവ് വരുത്തിയതിന് പിന്നാലെയാണ് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള ചാര്‍ജും എടുത്ത് മാറ്റിയത്. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ഈടാക്കിയിരുന്ന പിഴ തുകയും കുറച്ചിട്ടുണ്ട്.

Post A Comment: