ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകളുടേയും പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പിന്തുണ തേടുമെന്ന് രാഹുല്‍ ഈശ്വര്‍.കോട്ടയം: ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകളുടേയും പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പിന്തുണ തേടുമെന്ന് രാഹുല്‍ ഈശ്വര്‍. കേസില്‍ ഈ സംസ്ഥാനങ്ങളെ കൂടി കക്ഷി ചേര്‍ക്കാന്‍ അയ്യപ്പ ധര്‍മ്മ സേന ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് ശബരിമലയെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കരുതെന്നാണ്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദമാക്കേണ്ട കാര്യമില്ല. പ്രയാറിന്‍റെ ഭരണത്തിന് ശേഷം വരാനിരിക്കുന്നത് സിപിഎമ്മിന്‍റെ ബോര്‍ഡാണ്. ആര്‍ട്ടിക്കിള്‍ 14ന് അനുസരിച്ചാകും ആ ബോര്‍ഡിന്‍റെ തീരുമാനങ്ങള്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞദിവസമാണ് ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന വാദത്തില്‍ സുപ്രീം കോടതി ഭരണഘടനാബെഞ്ചിന് വിട്ടത്.

Post A Comment: