ശബരിമല വികസനപദ്ധതികളുടെ ഭാഗമായുള്ള രണ്ടു പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു
പത്തനംതിട്ട: ശബരിമല വികസനപദ്ധതികളുടെ ഭാഗമായുള്ള രണ്ടു പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന പുണ്യദര്‍ശനം കോംപ്ലെക്സ്, ദേവസ്വം ബോര്‍ഡ് നിര്‍മിക്കുന്ന ജലസംഭരണി എന്നിവയുടെ തറക്കല്ലിടലാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. സന്നിധാനത്ത് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ സംബന്ധിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ജി സുധാകരന്‍, കെ രാജു, മാത്യു ടി തോമസ്, രാജു എബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പമ്പയില്‍ സ്നാനഘട്ടത്തിന്‍റെ നവീകരണപ്രവര്‍ത്തനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.

Post A Comment: