വക്കം റെയില്‍വേസ്​റ്റേഷന്​ സമീപം പട്ടാപ്പകല്‍ യുവാവി​നെ അടിച്ചുകൊന്ന കേസില്‍ നാലു പ്രതികള്‍ കുറ്റാക്കാരാണെന്ന്​ കോടതി ക​ണ്ടെത്തി


തിരുവനന്തപുരം: വക്കം റെയില്‍വേസ്​റ്റേഷന്​ സമീപം പട്ടാപ്പകല്‍ യുവാവി​നെ അടിച്ചുകൊന്ന കേസില്‍ നാലു പ്രതികള്‍ കുറ്റാക്കാരാണെന്ന്​ കോടതി ക​ണ്ടെത്തി. പ്രതികളായ സതീഷ്​, സന്തോഷ്​, വിനായകന്‍ എന്ന ഉണ്ണിക്കുട്ടന്‍, കിരണ്‍ കുമാര്‍ എന്ന വാവ എന്നിവരാണ്​ കുറ്റക്കാരെന്ന്​ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ്​ കോടതി കണ്ടെത്തിയത്​. മനഃപൂര്‍വമല്ലാത്ത നരഹത്യ എന്ന കുറ്റമാണ്​ ഇവര്‍ക്കെതി​രെ ചുമത്തിയിരിക്കുന്നത്​. കേസില്‍ വിധി മൂന്നു മണിക്ക്​ പ്രഖ്യാപിക്കും. അഞ്ചാം പ്രതി രാജു എന്ന അപ്പി ആത്​മഹത്യ ചെയ്​തിരുന്നു. ആറാം പ്രതി നിധിന്‍ എന്ന മോനുക്കുട്ടനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയും ചെയ്​തിരുന്നു. 2016 ഫെബ്രുവരി ഒന്നിനാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. വക്കം റെയില്‍വേ സ്​റ്റേഷന്​ സമീപത്ത്​ നാട്ടുകാരുടെ മുമ്പില്‍ വച്ച്‌​ പ്രതികള്‍ ഷബീര്‍ എന്ന യുവാവിനെ മര്‍ദിച്ചു കൊല്ലുകയായിരുന്നു. ക്ഷേത്ര ഉത്​സവ ചടങ്ങ്​ തടസപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ ഷബീര്‍ സാക്ഷി പറഞ്ഞതി​ന്‍റെ വൈരാഗ്യം തീര്‍ത്തതാണ്​ പ്രതിക​ളെന്നാണ്​ കേസ്. കടക്കാവൂര്‍ ​പോലീസാണ്​ കേസ്​ അന്വേഷിച്ചത്.​


Post A Comment: