കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശക്തനായ എതിരാളിയെന്ന് ശശി തരൂര്‍.

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശക്തനായ എതിരാളിയെന്ന് ശശി തരൂര്‍. അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം ഇനി വിലപ്പോവില്ല. നരേന്ദ്രമോഡിയുടെ ബി.ജെ.പി സര്‍ക്കാരിനെ ജനം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അദ്ദേഹം മുന്നോട്ടുവെച്ച പല വാഗ്ദാനങ്ങളും ജനങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടെന്നും കോണ്‍ഗ്രസിനെ ഭരണം ഏല്‍പ്പിക്കാന്‍ ജനം തയ്യാറാണെന്നതിന്‍റെ സൂചനയാണ് പഞ്ചാബിലെ ഗുര്‍ദാസ്പുരിലുണ്ടായ ഉപതെരഞ്ഞെടുപ്പ് വിജയമെന്നും തരൂര്‍ പറഞ്ഞു.

Post A Comment: