ബിജെപി എംപിയെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനം പറഞ്ഞും ഹിന്ദു ഐക്യദേവി നേതാവ് കെ പി ശശികല ടീച്ചര്‍.


തിരുവനന്തപുരം: ബിജെപി എംപിയെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനം പറഞ്ഞും  ഹിന്ദു ഐക്യദേവി നേതാവ് കെ പി ശശികല ടീച്ചര്‍. എംപിയും നടനുമായ സുരേഷ് ഗോപിയെയാണ് ശശികല ടീച്ചര്‍ വിമര്‍ശിച്ചത്. ദലിതരെ പൂജ ചെയ്യാന്‍ അനുവദിച്ച പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ തീരുമാനം അഭിനന്ദാര്‍ഹമാണെന്ന് ശശികല പറഞ്ഞു. അതേസമയം, അടുത്ത ജന്മം ബ്രാഹ്മണനായി ജനിച്ച്‌ പൂജാ കര്‍മ്മങ്ങള്‍ ചെയ്യണമെന്ന സുരേഷ് ഗോപി എംപിയുടെ പ്രസ്താവനയെ ശശികല വിമര്‍ശിച്ചു. വിവരക്കേട് കൊണ്ടാണ് സുരേഷ് ഗോപി ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ജന്മം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടതെന്നും ശശികല പറഞ്ഞു. ദലിതര്‍ മാത്രമല്ല, പൂജാരിയായി വരുന്ന എല്ലാവരും ബ്രാഹ്മണരാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിച്ച്‌ ശബരിമലയിലെ തന്ത്രിമുഖ്യന്‍ ആകണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.


Post A Comment: