ബംഗളൂരു സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം


ബംഗളൂരു: ബംഗളൂരു സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുറ്റവിമുക്തനാക്കി. പ്രതിപ്പട്ടികയില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ കോടതി മറ്റ് അഞ്ച് പ്രതികള്‍ക്കെതിരെ കേസ് നടപടികള്‍ തുടരുമെന്നും വിധിച്ചു. വ്യവസായി എം.കെ കുരുവിള നല്‍കിയ കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി അംഗീകരിച്ചത്. 4000 കോടിയുടെ സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സാഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നരകോടിയോളം രൂപ ഉമ്മന്‍ ചാണ്ടി അടക്കമുള്ള ആറുപേര്‍ തട്ടിയെടുത്തെന്ന് ആരോപിച്ചാണ് എംകെ കുരുവിള കേസ് നല്‍കിയത്. എന്നാല്‍ കുരുവിള ആരോപിക്കുന്നതുപോലെ  ഉമ്മന്‍ചാണ്ടി പരാതിക്കാരനുമായി പണമിടപാട് നടത്തിയതിനും പരാതിക്കാരനെ വഞ്ചിച്ചതിനും തെളിവില്ലെന്ന് കോടതി കണ്ടെത്തി.


Post A Comment: