സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആര്യാടന്‍ മുഹമ്മദ്


തിരുവനന്തപുരം: സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആര്യാടന്‍ മുഹമ്മദ്. കേസിനെ നിയമപരമായി നേരിടും, കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടതിനു ശേഷം കൂടുതല്‍ പ്രതികരണമെന്നും ആര്യാടന്‍ പറഞ്ഞു. മുന്‍ ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്ദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനമായിരുന്നു. ഇതിനെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായി ടീം സോളാറിനെ സഹായിച്ചെന്നും ആര്യാടന്‍ അഴിമതിക്ക് കൂട്ടുനിന്നതായും വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം.

Post A Comment: