സര്‍ക്കാരിന്‍റെ ആദ്യത്തെ നടപടി തെറ്റായിരുന്നെന്ന് ഇപ്പോള്‍ തെളിഞ്ഞു


കോട്ടയം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടതില്‍ തെറ്റുപറ്റിയെന്ന് ബോധ്യമുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്‍റെ ആദ്യത്തെ നടപടി തെറ്റായിരുന്നെന്ന് ഇപ്പോള്‍ തെളിഞ്ഞു. നിയമസഭയില്‍ റിപ്പോര്‍ട്ട് വയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരിജിത്ത് പസായത്തിനോടാണ് സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സിനു പുറത്തുള്ള കാര്യങ്ങളും പരിശോധിക്കും.

Post A Comment: