സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും.
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. നവംബര്‍ 9ന് നിയമസഭ ചേരാനാണ് തീരുമാനം. സോളാര്‍ തുടരന്വേഷണ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. സോളര്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ തുടരന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ച്‌ ഒരാഴ്ചയായിട്ടും ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരുന്നില്ല. കഴിഞ്ഞാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍കേസും സ്ത്രീപീഡനകേസും എടുക്കാന്‍ തീരുമാനിച്ചത്.

Post A Comment: