സോളാര്‍ കേസില്‍ നിയമോപദേശം തേടിയതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.തിരുവനന്തപുരം: സോളാര്‍ കേസില്‍ നിയമോപദേശം തേടിയതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമോപദേശം തേടിയത് ഭരണപരമായ തീരുമാനമാണെന്നും രാഷ്ട്രീയ തീരുമാനം അല്ലെന്നും അദ്ദേഹം പറഞ്ഞു. ഉൗഹാപോഹങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. സോ​ളാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ച്ചി​രു​ന്നു. മു​ന്‍ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് അ​രി​ജി​ത്ത് പ​സാ​യ​ത്തി​ല്‍​നി​ന്നാ​ണ് നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​ത്. ക​മ്മീ​ഷ​ന്‍റെ ടേം​സ് ഓ​ഫ് റ​ഫ​റ​ന്‍​സി​നു പു​റ​ത്തു​ള്ള കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കും.

Post A Comment: