സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍


തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ മഹായുദ്ധം ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിന്‍റെ കവറിന് പുറത്ത് അഡല്‍റ്റ്സ് ഒണ്‍ലി എന്നെഴുതണമെന്ന് പരിഹസിച്ച കോടിയേരി ഇത് നിയമസഭാ സൈറ്റില്‍ വന്നാല്‍ കുട്ടികള്‍ വായിക്കരുതെന്നും പറഞ്ഞു. കലാപത്തിനായുള്ള യാത്രയാണ് ബിജെപി കേരളത്തില്‍ നടത്തിയതെന്ന് കോടിയേരി കുറ്റപ്പെടുത്തി. കള്ളപ്രചാരണങ്ങളിലൂടെ ഹിന്ദു-മുസ്ലിം ലഹള സൃഷ്ടിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന പട്ടികജാതിക്കാരനെ വെളിയില്‍ ഇറങ്ങുമ്പോള്‍ തല്ലിക്കൊല്ലുന്ന ഹിന്ദുത്വമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്ളതെന്ന് കോടിയേരി വിമര്‍ശിച്ചു. മുസ്ലിങ്ങളെയും പട്ടികജാതിക്കാരെയും കൊല്ലുന്നതാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനരക്ഷ. മതന്യൂനപക്ഷങ്ങളെ കൊല്ലുക, ദലിതരെ ഇല്ലാതാക്കുക എന്നതാണ് ആര്‍എസ്‌എസ് രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Post A Comment: