സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത് വരെ ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത് വരെ ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വെക്കും. അതിന് മുമ്പ് പകര്‍പ്പ് ആര്‍ക്കും നല്‍കില്ല. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ലെന്നും മന്ത്രി ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. സോളാര്‍ കമീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു. കൂടാതെ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു നിയമമന്ത്രി.

Post A Comment: