ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയുടെ വ്യാജ പതിപ്പുകള്‍ ഇന്‍റര്‍നെറ്റില്‍.


കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയുടെ വ്യാജ പതിപ്പുകള്‍ ഇന്‍റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സാണ് ചിത്രം ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത്. വെള്ളിയാഴ്ചയാണ് സോളോയുടെ വ്യാജപതിപ്പ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ഇതിനോടകം നിരവധി പേര്‍ ചിത്രം ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു. വ്യാജപതിപ്പിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ ബിജോയ് നബ്യാര്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് മലയാളം, തമിഴ് ഭാഷകളിലായി ചിത്രം റിലീസ് ചെയ്തിരുന്നത്. ദുല്‍ഖര്‍ നാല് കഥാപാത്രങ്ങളായെത്തുന്ന സോളോ മികച്ച കളക്ഷന്‍ നേടിയാണ് തിയറ്ററുകളില്‍ പ്രദര്‍ശം തുടരുന്നത്.


Post A Comment: