അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്‍റെ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഹര്‍ത്താല്‍ ആശങ്കയില്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍.അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്‍റെ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഹര്‍ത്താല്‍ ആശങ്കയില്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച്‌ 13നാണ് കേരളത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍ ദിനം രണ്ട് മത്സരങ്ങളാണ് കൊച്ചിയിലുള്ളത്. ആദ്യ മത്സരത്തില്‍ ഗിനിയ, ജര്‍മനിയെ നേരിടുമ്പോള്‍ സ്പെയിന്‍, കൊറിയയെ നേരിടും. അഞ്ച് മണിക്കാണ് ആദ്യ മത്സരം, രണ്ടാം മത്സരം എട്ടു മണിക്കും. ആറ് മണി മുതല്‍ ആറ് മണിവരെയാണ് യുഡിഎഫ് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നതിനാല്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ ഗ്രൗണ്ടിലെത്തുക എന്നത് എളുപ്പമാകില്ല. ഇനി ഹര്‍ത്താലില്‍ നിന്ന് കൊച്ചിയെ മാത്രം ഒഴിവാക്കിയാലും മലപ്പുറം പോലെ ഫുട്ബോളിന് ഏറെ ആരാധകരുള്ള ജില്ലകളില്‍ നിന്നുള്ള ആരാധകര്‍ക്ക് കൊച്ചിയിലെത്തുക എളുപ്പമാവില്ല.

Post A Comment: